Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sand Mining

അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം; ത​ട​യാ​ൻ ശ്ര​മി​ച്ച വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നെ ട്രാ​ക്ട​ർ ക​യ​റ്റി കൊ​ല​പ്പെ​ടു​ത്തി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റേ​ന​യി​ൽ ച​ന്പ​ൽ ന​ദി​യി​ൽ നി​ന്ന് അ​ന​ധി​കൃ​ത മ​ണ​ൽ ഖ​ന​നം ത​ട​യാ​ൻ ശ്ര​മി​ച്ച വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ര​നെ ട്രാ​ക്ട​ർ ക​യ​റ്റി കൊ​ന്നു. ഹ​ര്‍​കേ​ഷ് ഗു​ര്‍​ജ​ർ എ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യി മ​ണ​ൽ ക​യ​റ്റി​യ ട്രാക്ട​ർ ട്രോ​ളി ഹൈ​വേ​യി​ലൂ​ടെ വ​രു​ന്ന​ത് ക​ണ്ട ഹ​ർ​കേ​ഷ് ത​ട​യാ​നാ​യി മു​ന്നോ​ട് നീ​ങ്ങി. എ​ന്നാ​ൽ വാ​ഹ​നം നി​ർ​ത്താ​തെ ഡ്രൈ​വ​ർ ഹ​ർ​കേ​ഷി​ന്‍റെ നേ​രെ ഇ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് ശേ​ഷം ഡ്രൈ​വ​ർ വാ​ഹ​ന​വു​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഹ​ർ​കേ​ഷി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. ഒ​ളി​വി​ൽ ക​ഴി​യു​ന്ന പ്ര​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Latest News

Corehub Up